മെഴുകുതിരിനാളത്തിൽ
സ്വയം ഉരുകുമ്പോഴും
നിലാവിന്റെ മടിയിൽ വിരിഞ്ഞ
പനിനീർപ്പൂവിനെ നീ
ഏറെ ഇഷ്‌ടപ്പെട്ടിരുന്നു.
വിരഹമെന്ന നിശബ്‌ദതയുടെ
തീനാളങ്ങളെ…
ഇരുളിന്റെ ഏകാന്തതയിൽ
നിനക്കുവേണ്ടി തീർത്ത
പുഷ്‌പഗോപുരത്തെ…
പ്രേമത്തിന്റെ, ഹൃദയതാളങ്ങൾക്കു
മുൻപിൽ നിന്റെ
സായാന്തനങ്ങളെ
നിനക്കുവേണ്ടി
അണിയിച്ചൊരുക്കിയത്
ആരാണ്?
പെയ്‌തൊഴിയാത്ത മഴമേഘങ്ങൾക്കുതാഴെ,
പച്ചമരത്തോപ്പിന്റെ ഒഴിഞ്ഞ
ഏകാന്തതയ്‌ക്കു മുൻപിൽ,
രാത്രിയുടെ നിഗൂഢതയ്‌ക്കുമപ്പുറം
പകലിന്റെ പരാക്രമങ്ങളിൽ നിന്നും
നിന്റെ നിലവിളികളെ മായ്‌ക്കാൻ
ആ മൗനനൊമ്പരത്തെ
നിനക്കുവേണ്ടി സമ്മാനിച്ചത്
ആരാണ്?
Generated from archived content: poem1_oct22_08.html Author: reshma_km