ജീവിതത്തിന്റെ സന്ധ്യയ്‌ക്കുമപ്പുറം
വെച്ചുകണ്ട നിമിഷത്തെ
ഞാൻ നിനക്കായ് തരുന്നു
എന്റെ നൊമ്പരങ്ങളിൽ
നീ എല്ലാമായിരുന്നു.
ഇന്നലകളിലെ എന്റെ
പാതിമയക്കങ്ങളിൽ
അകലങ്ങൾ തേടിയുള്ള
നിന്റെ യാത്ര
ഞാൻ
കണ്ടിരുന്നു.
മഞ്ഞിന്റെ തൂവലാൽ
മുഖം മറച്ചു നിൽക്കും
വൃശ്ചികപ്പുലരിയെ
മാറോടു ചേർക്കുമ്പോഴും
നിന്റെ കണ്ണുകൾ
ആരേയോ തേടുന്നുണ്ടായിരുന്നു
അത്
എന്നെയായിരുന്നു.
അങ്ങകലെ…
പറവകൾ കൂടുകൂട്ടിയ
ആ മരച്ചില്ലകളിൽ
വെള്ളപ്പൂക്കൾ
നിറഞ്ഞു നിന്നിരുന്നു.
അവയും കാത്തിരുന്നത്
എന്നിൽ അലിഞ്ഞുചേരുന്ന
നിന്നെയാണ്.
Generated from archived content: poem1_jan24_07.html Author: reshma_km
Click this button or press Ctrl+G to toggle between Malayalam and English