ഒരമ്മയല്ലൊ കിടക്കുന്നു ശയ്യയിൽ പാതി ചലനമില്ലാ
തൻ കാന്തവുമായി
അമ്മതൻ കണ്ണുകളോടിച്ചു തമസ്സാം മുറിയിൽ ചുറ്റും,
കണ്ടില്ലാ ഞാനെൻ പ്രാണനായ മക്കളേയും, കേട്ടില്ല ഞാൻ
അവരുടെ നാദവും.
അമ്മതൻ നയനത്തിൽനിന്നുതിർന്ന അശ്രുക്കളിൽ
ഓർത്തുതൻ പോയ കാലത്തെ.
ആദ്യമായി തൻ ഉണ്ണി പിറന്ന ദിനവും, തൻ ഉണ്ണിതൻ പൂ
നെറ്റിയിൽ ചുംബിച്ചതും, ഭോജനവുമേന്തി ഉണ്ണിയുടെ
പിന്നാലെ പാഞ്ഞതും.
ആദ്യമായി അമ്മയെന്നക്ഷരം മന്ത്രിച്ച അധരത്തിൽ നിന്നും
കേട്ടു ഞാൻ ക്രോദ്ധ ശബ്‌ദവും.
ആദ്യമായി നിൻ കരം പിടിച്ചു പിച്ചവയ്‌ക്കുവാൻ പഠിപ്പിച്ചതും,
വളർന്ന നിൻ കരം എത്തിയില്ല എന്നും അമ്മയെ
താങ്ങിനിർത്തുവാൻ.
ആദ്യമായി നിൻ പാദം കുത്തിയ ലോകമെന്നും തനിക്കു
സ്വന്തമെന്നു തോന്നിപ്പൂ ഉണ്ണിയെ.
ഇന്നെൻ ശയ്യയും ചിന്തയും നാളെ നിനക്കു സ്വന്തമെന്നു
കരുതിപ്പൂ,
ഈ അമ്മതൻ പ്രാർത്ഥിച്ചീടുന്നൂ വരല്ലെ എൻ ഈ ദുർവിധി
എന്നുണ്ണികൾക്ക്.
Generated from archived content: poem1_sep20_10.html Author: reshma_althaf