കാലം തന്ന ജീവിതം

തമസിലെൻ പാദങ്ങൾ നീങ്ങി പ്രകാശത്തിൽ

മന്ദസ്‌മിതമാം കാറ്റുകൾ

എന്നെ കാലത്തിൽ തള്ളി

മെല്ലെ ഉയർന്നു ഞാൻ നീങ്ങവെ

കാലം എന്നെ വിഴുങ്ങിയനേരം

കണ്ടു ഞാൻ എൻ സഖിമാരൊടൊപ്പം

പാറി നടക്കുന്ന കാലവും

ജീവിച്ചു ഞാൻ ആ കാലത്തിൽ

ഒരിക്കലും കാണാത്താ എൻ

ജീവിത സഖിയൊടൊപ്പം

ധന്യമായി എൻ ജീവിതം അമ്മയായ ആ നേരവും,

ജീവിച്ചു ഞാൻ എൻ മക്കളെ ഓർത്ത്‌

പരക്കം പാറി നടക്കുന്ന കാലവും,

മക്കടെ ഭാവിയിൽ കയ്യ്‌ പിടിച്ചുയർത്തിയ കാലവും

കേട്ടു ഞാനെൻ ചെവിയിൽ പേരമക്കളുടെ വിളിയും

ജീവിതത്തിൽ ഓടി ഞാൻ

പലയിടനാഴിയിലൂടെ, തളർന്നിരുന്നു

ഒടുവിൽ അവശനായി ആ ഇരിപ്പിടത്തിൽ.

കാത്തിരുന്നു ഞാൻ എൻ ഉറ്റവരുടേയും

പേരമക്കളുടേയും വിലാപം തേടി.

ജീവിച്ചു ഞാൻ മതിയാവോളം

എൻ കാലം തന്ന ജീവിതത്തിൽ.

Generated from archived content: poem1_jun18_10.html Author: reshma_althaf

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here