മണ്‍ മറഞ്ഞു പോയ പ്രിയപെട്ടവര്‍ എന്ത് സുന്ദരമായ സങ്കല്‍പം….
അല്ലെങ്കിലും സുന്ദരമായി കാണുന്നതെന്തും സ്വന്തമാക്കാന്‍ മനുഷ്യര്‍ക്ക്
എന്തൊരിഷ്ടമാണ് ! അങ്ങിനെ കൈയ്യത്താ ദൂരത്തെ മിന്നും താരങ്ങളെ
പോലും അവര്‍ അവരുടെ സ്വന്തമാക്കി. എതിര്‍ക്കാന്‍ ആകാതെ
നിരാകരിക്കാന്‍ ആകാതെ ഞങ്ങള്‍ അങ്ങിനെ മിന്നി നില്‍ക്കുന്നു.
എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഞങ്ങള്‍ ആരാണെന്ന് ? പൊലിഞ്ഞു
വീഴുന്ന സ്വപ്നങ്ങളുടെ മുത്തു ചിപ്പിയില്‍ പതിക്കുന്ന കണ്ണുനീര്‍ കണങ്ങള്‍
തിളങ്ങുന്ന മുത്തുകളായി മാറി ആകാശത്തെ അലങ്കരിക്കുകയാണ്
ഞങ്ങള്‍ ..എവിടെ എങ്കിലും ഒരു സ്വപ്നം സാക്ഷാത്കാരം
സംഭവിക്കുമ്പോള്‍ ഞങ്ങളില്‍ ഒരാള്‍ അടര്‍ന്നു വീഴും…വെറുതെ
സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി അവയുടെ തകര്‍ച്ചയില്‍ ഞങ്ങള്‍ക്ക് ജന്മം
നല്‍കുന്ന മഠയനായ മനുഷ്യാ.. നീ അറിയുക..സ്വപ്‌നങ്ങള്‍
നെയ്യുന്നതില്‍ അല്ല കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളെ കോര്‍ത്തു
മാലയാക്കുന്നതിലാണ് സന്തോഷം കണ്ടെത്തേണ്ടത്. ഒരു പക്ഷെ അവ
ഞങ്ങളുടെ അത്ര തിളക്കമാര്‍ന്നവ അല്ലായിരിക്കും. തിളങ്ങുന്ന മുത്തിനു
മുന്‍പില്‍ മങ്ങി നില്‍ക്കുന്ന വെള്ളാരം കല്ലുകള്‍ ആയിരിക്കാം. എന്നാലും
കയ്യെത്താ ദൂരത്തു കൊയ്തു കൂട്ടുന്ന ഞങ്ങളേക്കാള്‍ എന്ത് കൊണ്ടും
കൈപ്പിടിയില്‍ നില്‍ക്കുന്ന ആ വെള്ളാരം കല്ലുകള്‍ അല്ലെ
ഉപയോഗപ്രദം?? അവ കൊണ്ട് നിങ്ങള്‍ക്ക് ഒരു കൊട്ടാരം തന്നെ
പടുത്തുയര്‍ത്താം.
ആകാശത്തെ മുത്തുകള്‍ മനുഷ്യരെ ഓര്‍ത്ത് കണ്ണുനീര്‍ തൂകവേ
ബാങ്കുകളിലെ ലോക്കറുകളുടെ അന്ധകാരത്തില്‍ മിന്നി തിളങ്ങാന്‍
ആകാത്ത വജ്രങ്ങളും തേങ്ങി ക്കരഞ്ഞു രണ്ടും ഒരു പോലെ വ്യര്‍ത്ഥം.
Generated from archived content: poem1_sep25_13.html Author: rema_devi