മൂന്നു കവിതകൾ

പശ്ചാത്താപം

തിരിഞ്ഞ്‌ നടക്കാനായിരുന്നെങ്കിൽ;
വഴിയിലുപേക്ഷിച്ചു പോന്ന
പഴത്തൊലിയെടുത്ത്‌
കുപ്പയിലെറിയാമായിരുന്നു.

നീർകുമിള

ഉള്ളുതിങ്ങുമ്പോൾ
അധികമുള്ള വെള്ളം കളയാൻ
രണ്ടു കണ്ണുകളില്ലാതിരുന്നെങ്കിൽ
എന്നേ പൊട്ടിപ്പോയേനേ
ഈ നീർകുമിള

യാത്ര

വഴിവക്കിൽ വണ്ടിചക്രത്തിൽ കാറ്റു നിറക്കുന്നവരെ
നോക്കി ചിരിക്കുന്നവരറിയുന്നില്ല;
നിറയ്‌ക്കാനാകാത്ത ചക്രങ്ങളിലാണ്‌
തങ്ങളുടെ യാത്രയെന്ന്‌

Generated from archived content: poem2_may28_07.html Author: rehna_khalid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here