ഉമ്മറത്തു ചാരു കസേരയിലിരുന്ന്
അച്ഛന്‍ ചവച്ചുതുപ്പിയതത്രയും
ജീവിതമായിരുന്നു.
പടിഞ്ഞാറ്റയില്‍ എണ്ണ വറ്റിയ
വിളക്കിന്‍ മുന്നില്‍ അമ്മ
കണ്ണീരില്‍ ഭാണ്ഡമിറക്കി.
അത്താഴ പട്ടിണി അന്വഷിക്കാന്‍
ഭയന്നവള്‍ പടിവാതില്‍
കൊട്ടിയടച്ചു.
അച്ഛന്റെ ഒട്ടിയ വയറില്‍-
കിടന്നു പൂണൂല്‍ കാലത്തിനു നേരെ
പല്ലിളിക്കുന്നു…
പുകഞ്ഞു തീര്‍ന്ന കരിക്കട്ടകൊണ്ടു
അവള്‍ വരച്ച ചിത്രങ്ങള്‍ക്ക് അവളിലേക്കു
ദൂരം കൂടുന്നുണ്ടായിരുന്നു.
Generated from archived content: poem2_july20_12.html Author: reeja_mukundan