യുവത്വം
ഗൃഹത്തിൽ
യാത്രാ മൊഴി ചൊല്ലവെ,
തേങ്ങലടിക്കുന്നു
പ്രതീക്ഷകളർപ്പിക്കുന്നു.
പിന്നെ
‘എയർവിളി’കൾ (പഴയത് എയർമെയ്‌ൽ)
തുടങ്ങുമ്പോൾ
പ്രവാസത്തിൽ
പരാതികൾ കേൾക്കുന്നു
പരിമിതികളറിയുന്നു
പകൽകിനാക്കൾ കാണുന്നു.
ഒടുക്കം
നരച്ചു വെളുക്കുമ്പോൾ
ഒന്നിനും വയ്യാതാവുമ്പോൾ
ജീവച്‌ഛവമായി
വി-മാനങ്ങൾക്ക്
ഭാരമാവുന്നു.
Generated from archived content: poem1_july20_07.html Author: razak_edavanakkad
Click this button or press Ctrl+G to toggle between Malayalam and English