ഏതു നീചനും
ചെങ്കോലും കിരീടവും ലഭിക്കാമെന്ന
സാഹചര്യവും നിലനിൽക്കവേ,
എന്തു നൻമപുലരുമെന്നാണ്
നിങ്ങൾ പ്രതീക്ഷിക്കുന്നത്?
മണ്ണും പെണ്ണും ധനവും പങ്കിട്ടെടുക്കുന്ന
മഹത്തായ പാരമ്പര്യം
അത്രവേഗം കൈമോശം വരുമെന്നാണോ?
ആട്ടിൻതോലിട്ട ചെന്നായകൾ
കഥയിൽ മാത്രമേ പിടിക്കപ്പെടുകയുള്ളൂ
അതുകൊണ്ട്
ആരും ആശങ്കപ്പെടേണ്ടതില്ല
നമുക്കെല്ലാവർക്കും അവസരമുണ്ട്.
Generated from archived content: poem2_apr26_07.html Author: ravindran_malayankavu