സ്തീധനം
——————-
ഇനിയും കൊടുത്തു തീര്‍ന്നില്ല –
ഒരു വാരിയെല്ലിന്റെ കടം
പൂച്ചയും പൊന്നും
———————–
പാവം പൂച്ച
കല്യാണത്തിന് –
താലി പണിയിക്കാന്‍
പോവുകയായിരുന്നു
ആ പഴയ ചോദ്യം മടക്കി വിളിച്ചു
മഴവില്ല്
————
മഴയുടെ സ്വപ്നങ്ങള്‍
മേഘം വെയിലുമായി
പങ്കു വച്ചു
Generated from archived content: poem1_agu2_14.html Author: ratheesh_k