ജയം

എന്നെ ജയിച്ച സന്തോഷത്തില്‍,
ഒരായിരം പടക്കങ്ങള്‍ക്ക്
മനസ്സാ തിരി കൊളുത്തി,
തലയുയര്‍ത്തി നെഞ്ച് വിരിച്ചു
എന്നെ നീ കടന്നുപോകുമ്പോള്‍
ഒരൊറ്റ പ്രാവശ്യത്തെ ‘എന്റെ’
തോറ്റു കൊടുക്കലിനു
നിന്റെ മുഖത്ത് വിരിഞ്ഞ
മഴവില്ലിന്റെ ചാരുത കണ്ടു
കോരിത്തരിച്ചിരിക്കയായിരുന്നു ഞാന്‍.

Generated from archived content: poem2_sep4_14.html Author: rasheeda_pa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here