വാര്‍ദ്ധക്യസഹജം

ജീര്‍ണിച്ച ഇരുട്ടു നിറഞ്ഞ മുറിയില്‍ മരുന്നിന്റെയും രോഗത്തിന്റെയും ഗന്ധം നിറഞ്ഞു നിന്നു. അസ്വസ്ഥതയോടെ അയാള്‍ അമ്മക്കരുകില്‍ കട്ടിലിലിരുന്നു.

അമ്മ മയക്കത്തിലാണ്. ജരാനരകള്‍ ബാധിച്ച പാറിപ്പറന്ന അമ്മയുടെടെ മുടിയിഴകള്‍ അയാള്‍ തലോടി . ചുക്കിച്ചുളിഞ്ഞ മുഖമുള്ള എല്ലിന്‍ കൂടുപോലത്തെ ശരീരം കണ്ടപ്പോള്‍ ആ മകന് സങ്കടം വന്നു.

” അമ്മേ…” അയാള്‍ വിളീച്ചു . പക്ഷെ പ്രതിവചനമുണ്ടായില്ല.

” മുകുന്ദാ, അമ്മയെ ഇപ്പോ വിളീക്കണ്ട മയക്കമാണ് . ഈ മയക്കം വിട്ടുണരാന്‍ ഇനി സന്ധ്യയാകും”

നാരായണേട്ടന്റെ ഭാര്യ സുമിത്രച്ചേച്ചി എപ്പോഴാണ് മുറിയിലേക്ക് വന്നതെന്നയാള്‍ കണ്ടില്ല.

” അമ്മയെ ഡോക്ടറെ കാണിക്കാറുണ്ടോ സുമിത്രച്ചേച്ചി?”

” ഇത് നല്ല കൂത്ത് ചാകാനായി നല്ല നേരം നോക്കി കിടക്കുന്ന തള്ളയെ ഇനി എന്തിനാ ഡോക്ടറെ കാണിക്കണേ? അല്ല മുകുന്ദാ ഈ കിടക്കണ തള്ളക്ക് വയസെത്രയായെന്നാ നിന്റെ വിചാരം? ഒരു എണ്‍പത്തഞ്ചെങ്കിലും കാണുമെന്നാ എനിക്കു തോന്നുന്നത് ഈ രോഗം വാര്‍ദ്ധ്യക്യസഹജമാ ഇതിനൊന്നും ഡോക്ടറെ കാണിക്കേണ്ട ആവശ്യമില്ല ”

സുമിത്രേടത്തിയുമായി ഉടക്കാന്‍ നിന്നില്ല

” ഞാനിറങ്ങാണ് നാരായണേട്ടനോട് എന്റെ അന്വേഷണം പറയണം അമ്മക്ക് ദീനം കൂടുതല്‍ വല്ലതുമായാല്‍ എന്നെ അറിയിക്കണം ”

” അറിയിക്കാം ഇനീപ്പോ നീയൊക്കെ ഈ തള്ള ചത്തിട്ടു വന്നാ മതി അന്ത്യകര്‍മ്മം ചെയ്യാന്‍ ഇവിടെ ബാക്കിയുള്ളോരുണ്ടല്ലോ കഷ്ടപ്പെടാനും ബുദ്ധിമുട്ടാനും ” സുമിത്ര ചേച്ചിയുടെ നീരസം കലര്‍ന്ന സ്വരം കാതില്‍ വന്നലച്ചു .

മുറ്റത്തേക്കുള്ള പടികളിറങ്ങുമ്പോള്‍ അയാളുടെ മനസില്‍ അമ്മയുടെ ശുഷ്ക്കിച്ച രൂപം ഒരു കറുത്ത പാടായി കിടന്നു.

അമ്മേ ഈ മകന്‍ വരും സുമിത്രച്ചേച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മക്കന്ത്യകര്‍മ്മം ചെയ്യാന്‍.

അമ്മയുടെ മരണശേഷം

*********

കടപ്പാട് – ഉണര്‍ വ്

Generated from archived content: story2_july31_14.html Author: ramapuram_mani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here