ആസുരം
പൂവിന്റെ മണമറിയാതെ,
കടലിന്റെ നിറമറിയാതെ,
തേനിന്റെ രുചിയറിയാതെ,
പുലരികളിൽ ഞാനിരിയ്‌ക്കെ,
ചോരനിറം പടരുന്നു,
കുരുതിഗന്ധം വളരുന്നു,
മൃതിയെരിവേറിടുന്നു,
കരളു നുറുങ്ങിവിങ്ങുന്നു,
മിഴികൾ രണ്ടും നാസികയും
അധരവും ഞാനടയ്‌ക്കുന്നു,
ഭീതിയായ് വളരുന്ന നിഴലിൻ
മറവിൽ ഞാനൊളിക്കുന്നു!
* * * * * * * * * * * *
വിചിത്രം!
കട പുഴകുന്നു ധർമ്മം!
കടലെടുക്കുന്നു സത്യം.
വഴി അടയ്‌ക്കുന്നു നീതി!
മിഴി മറയ്‌ക്കുന്നു ഭീതി.
മനസ്സിൽ നിറയുന്നു ജാലം!
മാഞ്ഞു പോകുന്നു കാലം.
Generated from archived content: poem2_july14.html Author: raju_pambady
Click this button or press Ctrl+G to toggle between Malayalam and English