മൊബൈൽ ഫോൺ ക്യാമറ

ചതിക്കണ്ണുമായ്‌

കാത്തുനിൽപ്പതാ

ബസ്‌റ്റോപ്പിലും,

സ്‌കൂൾഗേറ്റിലും.

പട്ടിണിതൻ

വറച്ചട്ടിയിൽ

പൊരിഞ്ഞിടുന്നൊരാ-

മങ്കയാൾ

മന്ത്രകോടിതൻ

മധുരസ്വപ്‌നവും

മാറിടത്തിൽ-

മറയ്‌ക്കുവോൾ

ഇന്റർനെറ്റിലെ

വിലയേറിയ

വിൽപ്പനച്ചരക്കായ്‌-

മാറിടും

കൊതിപെരുത്തൊരാ-

കഴുകകണ്ണുകൾ

കൊത്തിവലിക്കുമാ-

ഹൃത്തിനെ

കൂർത്തുമൂർത്തൊരാ-

കഴുകകണ്ണുകൾ

കൊത്തിക്കീറുമാ-

ഗാത്രത്തെ.

‘കണ്ടു കൊതിതീർന്നില്ല ഞാൻ’-

അച്ഛനമ്മതൻ

വിലാപം മുഴങ്ങവേ.

ചതിക്കണ്ണത്‌-

യിരതേടുന്നു

ബസ്‌റ്റോപ്പിലും,

സ്‌കൂൾഗേറ്റിലും.

Generated from archived content: poem1_sept22_08.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here