കോളേജിൽ

കോഴികൂവുമ്പോൾ

കോളേജിലേക്ക്‌ പുറപ്പെടും

ചിലകുട്ടികൾ

ക്യാമ്പസിനടുത്തുള്ള

കടത്തിണ്ണയിൽ

കുന്തിച്ചിരിക്കും കൂട്ടുകാർ

കോവണിക്കൂടിന്‌

രഹസ്യങ്ങളേറെ-

പറയാറുണ്ട്‌.

വരാന്തയിലെ വളവിൽ

പൂത്തിറങ്ങാറുണ്ട്‌

കൂട്ടിമുട്ടുന്നതിൽ

മുട്ടിയുരുമ്മുന്നതിൽ.

മൂത്രപ്പുരയുടെ ചുമരിൽ

ബയോളജി ആർട്ട്‌ ഗാലറി

കമ്പ്യൂട്ടർ ലാബിൽ

പ്രാക്‌ടിക്കൽ പ്രണയ-

ചാറ്റിങ്ങ്‌ തകൃതി

ക്ലാസ്‌മുറിയിൽ ചെറുചിരി

ചുമ്മ ഒരു ചമ്മൽ

മൂലയിലൊരു ഡസ്‌ക്കിൽ

ഹൃദയം തുളഞ്ഞൊരമ്പ്‌-

ഒരു സൂചകം

ലോങ്ങ്‌ ബെല്ലിന്‌ ശേഷവും

മൗനമായ്‌ കലപിലകൂട്ടും

കോറിഡോറിലെ-

കാൽപ്പാടുകൾ.

Generated from archived content: poem1_oct17_09.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here