മുറ്റത്തൊരു മുല്ല പൂവിട്ടു
മുത്താരംയെന്നപോൽ പൂവിട്ടു
അമ്മതൻ ഒക്കത്ത് കുഞ്ഞുപോലെ
ചെടിയുടെ ഒക്കത്ത് കുഞ്ഞുപൂവ്
പച്ചയുടുപ്പിട്ട തത്തപ്പെണ്ണ്
ചുണ്ടിൽ ചെഞ്ചായവും പൂശിവന്നു
ചെമ്പകകൊമ്പിൽ കുണുങ്ങികൊണ്ട്
ചന്തത്തിലാടി രസിച്ചുകൊണ്ട്
പൂന്തേനൊലിക്കുന്ന-
പിഞ്ചിളം പൂവിന്റെ
ചുണ്ടിലൊരുമ്മ കൊടുത്തിടുന്നു
കുട്ടിത്തം മാറാതത്തപ്പെണ്ണ്
കട്ടുതിന്നും പൂന്തേൻ കാറ്റുകണ്ടു
കളിയാക്കി കാറ്റുകടന്നുപോയി
കൊതിയൂറിതത്ത കുണുങ്ങിനിന്നു
കൊച്ചരീ പല്ലൊന്ന് കാട്ടിപൂവ്
പുഞ്ചിരിതൂകിവിളിച്ചിടുന്നു
പഞ്ചാരതത്തെ
പനന്തത്തെ നീ
പാടുമോ പുഞ്ച-
വയൽപാട്ടൊന്ന്
Generated from archived content: poem1_nov13_09.html Author: raju_kanjirangadu