പ്ലീസ്‌

ദുരന്തത്തിന്റെ ഒരു കോവണി

എവിടെയോ ചാരിവെച്ചിട്ടുണ്ട്‌

അത്‌ തിരഞ്ഞുപോകരുത്‌

പ്ലീസ്‌, മറിഞ്ഞു വീണുപോകും

കോളേജ്‌ കോയിൻ-

ബോക്‌സിൽ നിന്ന്‌

പറയാനുള്ളതിൽ കൂടുതലെന്താണ്‌

മൊബൈൽ ഫോണിൽ-

ഒളിഞ്ഞിരിക്കുന്നത്‌

ഒരുകളിവാക്ക്‌, ഒര്‌ലിഫ്‌റ്റ്‌

വേണ്ട പ്ലീസ്‌!,

ഇഴപിരിക്കേണ്ടൊരു ജീവിതം-

കീറി പോകും

തുന്നിച്ചേർക്കാൻ

കഴിയാത്ത വിധം.

Generated from archived content: poem1_may30_09.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here