സുരയ്യ

സ്‌നേഹത്തിന്റെ

വിളക്കും തെളിച്ച്‌

പ്രണയത്തിന്റെ

മധുരവും പകർന്ന്‌

നീർമാതളപ്പൂവിൽ

പാട്ടും നെഞ്ചിലൊളിപ്പിച്ച്‌

നീലാംഭരത്തിന്റെ-

കഥാകാരി

ഗുൽമോഹർച്ചുവട്ടിൽ

സുരഭി ശയ്യയിൽ

മയങ്ങും സുരയ്യ

ചാരുതേ നിൻചപലതയും

പ്രണയാർദ്രഹൃദയവും

അമ്മതൻ യഥാർത്ഥ്യവും

വസന്തവും ഗ്രീഷ്‌മവും

ഋതുഭേദങ്ങൾതൻ

ഭാവപകർച്ചയും

നിത്യതയിലേക്ക്‌ വിലയം-

കൊള്ളുവതെങ്കിലും

സത്യത്തിൻ ചാരുത

നീ, സുരയ്യ.

Generated from archived content: poem1_july6_09.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English