സ്വാതന്ത്ര്യമെന്നത് എന്തു ചെയ്തികളും
ചെയ്തിടാമെന്നുള്ളതാണോ?
കല്യാണമെന്നുള്ള മിന്നൊന്നു ചാര്‍ത്തിയാല്‍
പെണ്ണിനെതല്ലാമെന്നാണോ?
പൊന്നും പണങ്ങളും പെണ്ണിന്റെ മാന-
ത്തിനു മേലെയാണെന്നതാണോ?
മണ്ണിതിന്‍പെണ്ണന്നാല്‍ സര്‍വ്വസഹിക്കു-
വാനായ് പിറന്നുള്ളവളെന്നോ?
സ്വാതന്ത്ര്യമെന്നത് എന്തുചെയ്തികളും
ചെയ്തിടാമെന്നുള്ളതാണോ?
അമ്മയെതല്ലിയാല്‍ അത് പൗരാവകാശ-
പട്ടികയിലാദ്യത്തെതെന്നോ?
സ്വാതന്ത്ര്യമെന്നത് മുത്തച്ഛനെക്കൊന്ന്
ഘോഷിച്ചോരല്ലയോ നമ്മള്‍!
കൊന്നൊരാ കൈമുത്തി! സ്തുതിപാടി-
തുടികൊട്ടി
ഘോഷിച്ചോരല്ലയോ നമ്മള്‍!
എന്തിനീ തായയെ , ജായയെ, സ്വന്ത-
മൊന്നോമനപുത്രിയേപ്പോലും
തിരിച്ചറിവില്ലാതെ ചീന്തിയെറിയുന്ന
കിരാതനോ ഇന്നീ സ്വാതന്ത്ര്യം
സ്വാതന്ത്ര്യമെന്നത് എന്തു ചെയ്തികളും
ചെയ്തിടാമെന്നുള്ളതാണോ?
Generated from archived content: poem1_jan29_13.html Author: raju_kanjirangadu
Click this button or press Ctrl+G to toggle between Malayalam and English