റിപ്പബ്ലിക്‌ ദിനം

സൗഹൃദം ഛേദിച്ച്‌

സ്വതന്ത്രരായ്‌ നമ്മൾ

കുടിപ്പകതൻ

കൂടാരമായ്‌

കുടിലതന്ത്രങ്ങൾമെനയുന്നു

സ്വതന്ത്രരായ്‌

കൊലപാതകം

കുലത്തൊഴിലാക്കിയൊരുകൂട്ടർ

സ്വാതന്ത്ര്യമഹി, വേശത്തിൽ

യന്ത്രത്തോക്ക്‌ പൊട്ടിച്ച്‌

നിണപ്പൂക്കളിറുപ്പൂ

ബാലകർപോലും

കളഞ്ഞുപോയ്‌ സൗദ്രാത്രം

ഭ്രാന്തെടുക്കുന്നു

ജാതിയായ്‌, മതമായ്‌

കൊലക്കത്തിരാവുന്നു.

ചിരിക്കുന്നു നിയമവും

ചുടലയൊരുക്കുന്നു

സ്വാതന്ത്രരാണിന്നു നാം

ഒരുപിടിച്ചാരത്തിൽ

Generated from archived content: poem1_jan23_09.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here