സ്മൃതി

സ്മൃതികളുടെ

ചുവന്ന ഞരമ്പ്‌

ഹൃദയത്തിൽ നിന്നും

കണ്ണിലേക്കാവാഹിച്ച്‌

വാക്കുകളായുതിരുമ്പോൾ

കൂടൊഴിഞ്ഞ പക്ഷികളുടെ-

തിരിച്ചുവരവ്‌

കഴിഞ്ഞുപോയ കാലത്തിന്റെ

അരിമണി കൊത്തിപ്പെറുക്കുമ്പോൾ

കൊക്കിൽ തടഞ്ഞത്‌

കദനത്തിന്റെ കാരമുള്ള്‌

മറക്കുവാൻ കഴിയുമോ

ചിറകറുത്താലും പറക്കുന്ന

യൗവനത്തെ

കുഴഞ്ഞു വീണപ്പോൾ

കൂച്ചുവിലങ്ങിലെന്നറിഞ്ഞപ്പോൾ

പടിയടക്കേണ്ടിവന്നു

വാതിലിൽത്തട്ടി നീ-

ആർത്തലച്ചപ്പോൾ

ഇളകിയാടുന്ന സാക്ഷ നീക്കുവാൻ

കഴിയുമായിരുന്നില്ലെനിക്ക്‌

വെറുക്കരുതെന്നെനീ

മറന്നുകൊൾക

മായാതൊരു ചിത്രം മനസ്സിലുണ്ട്‌

മൃതിവരും കാലത്തെക്കാത്തിരിക്കുന്ന ഞാൻ

മതിവരുവോളം മുറുകേ-

പുണർന്നിടും നിൻസ്മൃതി

Generated from archived content: poem1_dec24_07.html Author: raju_kanjirangadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English