മിനികഥ
കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു കൈ ചൂണ്ടി കയര്‍ത്തതും മുഷ്ടി ചുരുട്ടി- മുദ്രാവാക്യം വിളിച്ചതും. തൊഴിലാളികളോട് തൊഴിലിനെ- ക്കുറിച്ചും കുട്ടികളോട് പുസ്തകത്തെക്കുറിച്ചും ഒരേ ഉത്സാഹത്തോടെ പറഞ്ഞതും. തൊഴിലിനു കൂലിക്കായി കൊടികെട്ടിയ- ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്. ഉറ്റവരില്ലാതതിനാല്‍ ഉള്ളവര്‍- ചേര്‍ന്നൊരനുശോചനം. ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍, -തെരുവ് നാടകം വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു. ഒരാള്‍ ജീവിച്ചു;മരിച്ചു അത്രമാത്രം ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും ഒന്നുമില്ലായിരുന്നിട്ടും അയാള്‍ രക്തസാക്ഷിയെന്നവാക്ക് ചുവന്ന,യക്ഷരത്തില്‍ ഞങ്ങളുടെ- ഹൃദയത്തില്‍ കൊത്തി വെയ്ക്കുകയാണ്.
Generated from archived content: story2_sep20_11.html Author: raju_kanjirangad