സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മ

പുത്തനാം സ്വാതന്ത്ര്യത്തിന്‍
പുലരി പിറന്നപ്പോള്‍
പുത്തരിയായ് ഭവിച്ചു
പാരില്‍ ജനത്തിനാകെ
അച്ഛനമ്മമാര്‍ മക്കള്‍ക്കേകിടും
രക്ഷപോലെ
സമത്വത്തിന്‍സുരക്ഷ
ചേതസ്സിലുളവാക്കി
ഓണപ്പൂന്തേനൂറുന്നോ-
രുത്കൃഷ്ട ജീവിതമെന്‍
മനസില്‍ റോസാപ്പുപോല്‍
ചുവന്നുതുടുത്തുപോയ്
നാളുകള്‍നീങ്ങുംതോറും
മനസ്സില്‍നിറഞ്ഞുള്ള
ഹര്‍ഷത്തിന്‍വര്‍ഷജാലം
പതുക്കെമറഞ്ഞുപോയ്
ദുരയും, ദുരന്തവുംകേളിക-
ളാടീടുന്നു
കൊലയും,കൊള്ളകളുമെങ്ങു-
മാഘോഷിക്കുന്നു
മണിവീണതന്‍ഗാനമാകേണ്ട
ചെറുബാല്യം
മരണത്തിനെവാഴ്ത്തി
പതഞ്ഞു തൂവീടുന്നു
എങ്കിലുംതീരെമാഞ്ഞി-
ട്ടില്ലെന്നുടെ മനസ്സിലെ
പുത്തന്‍സ്വാതന്ത്ര്യത്തിന്റെ
ഹര്‍ഷപുളകാങ്കുരം.

Generated from archived content: poem2_aug11_11.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here