റേപ്പ്‌ ഗെയിം

പത്രത്താളിൽ

പീഡന കഥകൾമാത്രം-

തിരയുന്ന

ഒരു തലമുറ

ഇന്റർനെറ്റിൽ

ഫ്രീ സെക്‌സും, റേപ്പ്‌ ഗെയിമും

മാത്രം തിരയുന്ന ഒരു തലമുറ

നാമെന്താണ്‌ ഇങ്ങനെയായി-

പ്പോയത്‌?!

ഭാവനകൾ ക്രൂരമാകുമ്പോൾ

ബാക്കിയാവുന്നത്‌

മാരകമായ മൗനം

ജീവതത്തെ കളിപ്പാട്ടമാക്കി

കളിയരങ്ങിൽ

കാലിടറിവീഴുന്നവർ

തോൽപ്പിക്കാമെന്ന്‌ കരുതി

തോക്കിൻ മുനകളാൽ

സ്വയം തോറ്റ്‌ പിൻവാങ്ങുന്നവർ

പീഡനത്തിന്റെ ദൃശ്യങ്ങൾക്ക്‌

ദൂരദർശിനി തേടേണ്ടതില്ല

അകത്തളങ്ങളിൽ

കുമിഞ്ഞ്‌ കൂടുന്നത്‌

നഗ്‌നമാക്കപ്പെട്ട-

ഭീതമൗനം.

Generated from archived content: poem1_mar29_10.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English