‘ഇ’-യുഗം

കാണാം ക്യാമ്പസിലും കവലയിലും

തരുണീമണികൾ ചിരിമണിയുതിർക്കും

ആഹ്‌ളാദനിർഝരി

മൊബൈൽഫോണുമായി ചിലർ

കിന്നാരത്തുമ്പികൾ

പുഴയിൽ പുളയ്‌ക്കും മീനായൊരുകൂട്ടർ

ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തീടുന്നു –

ചിലരും

കെട്ടകാലത്തിൻ കൈവിരുതോ – ‘ഇ’-യുഗം

മോർഫിങ്ങിലൂടെ മോർമാറ്റുന്നു ചിലർ

പിന്നെ, ബ്ലൂട്ടൂത്തിൽ മഥനകേളി

ഒന്നുമറിയാത്ത പെൺകിടാവിനെ

കുടുക്കുന്നു കൂട്ടുകാരായിനടിച്ചവർ

കഴുഞ്ഞു വീഴുന്നു കുഞ്ഞുമോഹങ്ങൾ

ക്രൂശിലേറുന്നു കാൽവരിക്കുന്നിൽ.

Generated from archived content: poem1_jun27_11.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English