അദൃശ്യതയുടെ ഒരു ക്യാമറാക്കണ്ണ്.
എപ്പോഴും നമ്മെ ചുറ്റിത്തിരിയുന്ന-
തുപോലെ
എന്തിനീതരുണികള്‍
അവയവമുഴുപ്പും , അംഗചലനങ്ങളും
ഇത്രമേല്‍കാട്ടി തിമിര്‍ത്തുപെയ്യുന്നത്
കോസ്മെറ്റിക് പുഞ്ചിരിയാലെ
കൊഞ്ചിക്കുഴയുന്നത്
ഒരു ചാനല്‍ തിളക്കം മേനിയില്‍
തളിര്‍ക്കുന്നത്
ഞാനൊക്കെ പഠിക്കുമ്പോള്‍
പാതിപട്ടിണിയെങ്കിലും
തുടുപ്പും, കൊഴുപ്പുമില്ലെങ്കിലും
ഭംഗിയാര്‍ന്ന മേനിയും
സ്നേഹാര്‍ദ്രഹൃദയവുമുണ്ടായിരുന്നു.
ഇന്ന് കോലങ്ങളാണ് ചുറ്റും
കോസ്മെറ്റിക് കോലങ്ങള്‍
Generated from archived content: poem1_july26_12.html Author: raju_kanjirangad