്‌ഇന്റർനെറ്റിലെ
ചാറ്റിങ്ങ് റൂമിൽവെച്ചാണ്
ഞങ്ങളാദ്യമായ് കണ്ടുമുട്ടിയത്
അവൻ നെയ്‌ത
കോമളപദാവലിയിലെ-
വലയിലാണ് ഞാൻ-
കുരുങ്ങിപ്പോയത്
ചേതമില്ലെന്നുകരുതിയാണ്
ചതിയെന്നറിയൊതെയാണ്
ചാറ്റ് ചെയ്‌തത്
പുറത്തുകടക്കാൻ-
നോക്കിയപ്പോഴാണ്
കുരുങ്ങിയത് ലൂത-
വലയിലെന്നറിഞ്ഞത്.
Generated from archived content: poem1_feb12_09.html Author: raju_kanjirangad