ഒന്‍പതിനുമുന്‍മ്പേ
ഓഫീസിലെത്തും.
അടുക്കിവെയ്ക്കും ഓര്‍മ്മകളെ
ഓരോന്നോരോന്നായ്.
കൊഞ്ഞനംകുത്തും-
ലീവുള്ള ടീച്ചര്‍പേര്-
ടൈംടേബിള്‍കള്ളിയില്‍നിന്ന്.
ഫസ്റ്റവറിലെ ടീച്ചറിന്-
പകരം പോയ
മുഷിഞ്ഞനിറമുള്ള ടീച്ചറി-
നേപ്പോലൊരു
ഫയല്‍ മുന്നിലെത്തും.
വൈകിവരുന്ന വിദ്യാര്‍ത്ഥിയെപ്പോലെ
ധൃതിപിടിച്ച് ചാടാനായ്-
നില്‍പ്പുണ്ടാകും ചില കടലാസുകള്‍.
യൂണിഫോമിട്ട കുട്ടികളെപ്പോലെ
വരിവരിയായെത്തും ചുവപ്പുനാടകള്‍.
ഉണ്ടാവും പിന്നേയും;
മുഷിഞ്ഞുകീറിയും, അക്ഷരങ്ങള്‍ മാഞ്ഞും
സര്‍ക്കാരോഫീസിലെത്തുന്ന
വൃദ്ധരും, വെള്ളെഴുത്തും, മാലക്കണ്ണും-
ബാധിച്ചതുപോലെയുള്ള
കുറേയേറെ ഫയലുകള്‍
Generated from archived content: poem1_dec8_12.html Author: raju_kanjirangad