പിറവിയും കാത്ത്‌

കാത്തിരിപ്പാണു ഞാൻ

ആനവ്യതാരത്തെ

ദിവ്യവതാരവിളംബരത്തെ

ആനന്ദമായാർത്തുല്ലസിച്ചീടേണ്ട

മർത്ത്യചിത്തംയിന്ന്‌ കാനനമായ്‌

കാതടക്കും ക്രൂരപുരുഷാട്ടഹാസങ്ങൾ

പിടഞ്ഞുവീണിടും പിണങ്ങളെങ്ങും

നിണമായൊഴുകുന്നു

കബനിയിൽ, യമുനയിൽ

നീരാടിതിമർക്കുന്നുകാട്ടാളരും

കാത്തിരിപ്പാണു ഞാൻ

വാഗ്‌ദത്ത ഭൂമിയെ

നവാഹ്‌ളാദഭരിതരാം മർത്ത്യരേയും

പൂവും, പുൽക്കൊടികളും

പുൽക്കുടിലൊരുക്കും കിടാങ്ങളും

പാടിത്തിമർക്കും കിളികളേയും

കാത്തിരിപ്പാണു ഞാൻ

ഒരു നാളൊലീവിലകൊത്തി-

യെത്തീടുന്ന വെൺപിറാവെ

മൂത്തദുരയും, പകയും പകുത്തുനീ

മനസ്സിൽ തമസ്സിനെയില്ലായ്‌മ ചെയ്‌തിടാൻ

മെഴുതിരിനാളം കൊളുത്തീടുവാൻ

കാത്തിരിപ്പാണുഞ്ഞാൻ

ആനവ്യതാരത്തെ

ദിവ്യവതാരവിളംബരത്തെ

Generated from archived content: poem1_dec24_10.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here