ഇടം

രാത്രിയുടെ,യിരുട്ടിനെ

സൂര്യൻ ഊതിയകറ്റാൻ

നോക്കുമ്പഴേ

അയാൾ ഇറങ്ങിനടന്നു

ജീവിതത്തിന്റെ കരിമ്പാറകളിൽ

ആയുസ്സിന്റെ, യക്ഷരങ്ങൾ

തല്ലിതകർന്നവരുടെ-

യിടങ്ങളിലേക്ക്‌

ഉറങ്ങിക്കിടക്കുന്നവരുടെ

കല്ലറയ്‌ക്കുമുകളിൽ

ഉണർന്നിരിക്കുന്ന

മെഴുകുതിരികളുടെ

വെളിച്ചത്തിലേക്ക്‌

കാട്ടരളികൾ പൂത്തു

നിൽക്കുന്നയിടങ്ങളിലേക്ക്‌

കടലിരമ്പം-

ആർത്തലയ്‌ക്കലായുയരുമ്പോൾ

കൂടൊഴിഞ്ഞ ഹൃദയത്തിലൊരു

അന്നൽ പക്ഷിയുടെ ചിറകനക്കം

ഓർമ്മയിലെങ്ങോ ഒരു-

പുളിയനുറുമ്പിൻ –

പരുപരുപ്പ്‌

നീറും വൃഥയുടെ

പെടപെടപ്പ്‌.

Generated from archived content: poem1_april2_09.html Author: raju_kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English