ഹൃത്ത,തിൻ പ്രണയത്തിൻ
ഇത്തിരിക്കൊന്നപൂ
ഒത്തിരിക്കാലമായ്
കാത്തു ഞാൻ സൂക്ഷിപ്പു
മേടത്തിൻ പൊൻദിനം
മോടിയായ് ചമഞ്ഞെത്തി
വിഷുക്കണിയാണിനി
യെന്നുമെൻ ഭവനത്തിൽ
പിരിയാതെന്നേക്കുമായ്
ചിരിയാൽ കരംചേർക്കേ
ചിരകാല,ഭിലാഷം
അരികിൽ കണിയായി
വിരിച്ചു പാലിക്കനാം
പെരിയ സ്‌നേഹത്തിന്റെ
വിശുദ്ധ പ്രണയത്തിൻ
അലകളുയരട്ടെ
സ്‌നേഹവും, സമൃദ്ധിയും
ഗ്രാമത്തിലെങ്ങുമേ
കർണ്ണികാരപ്പൂവായ്
മേൽക്കുമേൽ വിലസട്ടെ.
Generated from archived content: poem1_apr13_10.html Author: raju_kanjirangad