പേര് അനസൂയ
വയസ്സ് 12
കുറ്റം രാജഭരണത്തിനെതിരെ
കലാപം
അസൂയയും അരിശവുംമൂത്ത
ദിവാന്
അനസൂയയുെട കുറ്റപത്രം വായിച്ചു
ദിവാന്റെ ശിക്ഷാവിധിയില്‍
ആഞ്ഞിലിപ്പുറത്തെ വീട്ടിലേക്ക്
ഇരച്ചുകയറിയ പോലീസ്
വീടും പരിസരവും അരിച്ച്പെറുക്കി
ദീപാളികുളിച്ചു
പാട്ട്പാടിയ പെണ്‍കുട്ടിയെ
പിടിച്ചുകെട്ടി
ലോക്കപ്പിലടച്ചു
വല്ലാതെഭ്രമിപ്പിക്കുന്നുണ്ട്
മടക്ക യാത്ര
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള
സമരഭൂമികയിലേക്കുള്ള യാത്ര
വണ്ടിസ്റ്റേഷനിലേക്കടുക്കുന്നു
കിഴക്കനാകാശത്ത് ഉയര്‍ന്നുവരുന്ന
തിരിവെട്ടത്തില്‍
മഞ്ഞുപാളികള്‍ പൊള്ളിപൊളിഞ്ഞ്
സമരപോരാളികളുടെ
ചോരയൊലിച്ചതുപോലെ
വര്‍ണ്ണങ്ങള്‍ പടരുന്നു
വണ്ടികയറിവരുന്നുണ്ട്
ഓര്‍മ്മകളോരോന്നും
അങ്ങേതലയ്ക്കല്‍നിന്നും
……………………………………..
കുറിപ്പ്:ഒരുസ്വാത ന്ത്രൃ സമര സംഭവം
Generated from archived content: poem3_june1_15.html Author: raju.kanjirangad
Click this button or press Ctrl+G to toggle between Malayalam and English