അക്വേറിയം

കടലിനെ കടുകുമണിയാക്കി
നിരത്തി വെച്ചിരിക്കുന്നു
കടത്തിണ്ണയില്‍
കടലിന്റെ പേര് കൊത്തി
വെച്ചിരിക്കുന്നു
ചൂണ്ടയില്‍ മീനെന്നപോലെ
തൂങ്ങിയാടുന്നു വിലകള്‍
പൂഴിയുടെ പായ വിരിച്ച്
വലയില്ലാ വലയില്‍
കുഞ്ഞു മീനുകളെ
കളിക്കാന്‍ കിടത്തിയിരിക്കുന്നു
ദൈവമേ ഇനി വന്നു പോകുമോ
ഒരു സുനാമിത്തിര
ഈ അക്വേറിയം പൊട്ടിച്ച്
കരയാകെ കടലെടുക്കുമോ?!

Generated from archived content: poem3_dec2_13.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English