എങ്കിലുമോണമേവന്നല്ലൊനീ

വാഴപ്പഴത്തിന്റെ വര്‍ണ്ണവുമായ്
വന്നല്ലൊവത്സരസന്ധ്യ വീണ്ടും
വട്ടിയില്‍ പൂവുകള്‍ ശേഖരിക്കും
കുട്ടികളില്ലല്ലൊനാട്ടിലെങ്ങും
പറമ്പിലും, പാടത്തുമില്ല പൂവ്
കമ്പ്യൂട്ടറിലാണല്ലൊ ഓണപ്പൂവ്
വാമനന്‍ മാവേലി തമ്പുരാനെ
താഴ്ത്തുന്ന ഗെയിമല്ലൊപ്രീയമെങ്ങും
വാമനന്‍മാര്‍ വാഴും നാടായത്
കണ്ണീരും കയ്യുമായ്മാറിയിത്
എങ്കിലുമോണമേ വന്നല്ലൊനീ
അത്തലിന്‍ ചങ്ങലമാറ്റുവാനും
ഒത്തൊരുമയോടിരിക്കുവാനും
സ്നേഹമാം ശാശ്വതസത്യമെന്ന്
നിത്യസമൃദ്ധിതന്‍പൊന്നറയായ്
മാറണം മാനുഷചിത്തമെന്നും
പാടിപ്പറയുന്നപൂവിളിയായ്
എങ്കിലുമോണമേവന്നല്ലൊനീ.

Generated from archived content: poem2_sep3_11.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here