പ്രാര്‍ഥനയോടെ –
പലരും പലവഴി
രാജ്ഘട്ടില്‍
പനിനീര്‍പ്പൂവുകള്‍
പതിഞ്ഞു വീഴുമ്പോള്‍
അകത്തുള്ളവന്റെ
അകതാരില്‍
ഒരു മന്ദസ്മിതം
കാല്‍ തൊട്ട് വന്ദിച്ച്
ഇടനെഞ്ചിലേക്ക് വെടി-
യുണ്ടപോലെ ഒരു പൂവ്
ജ്വലിക്കുന്ന കണ്ണുകള്‍
ഒറ്റിക്കൊടുത്തവന്റേതു തന്നെ
Generated from archived content: poem2_nov25_11.html Author: raju.kanjirangad