യാത്രികാ, നീ മണ്ണിലെഴുതിയ ജീവിതം
ഇവിടെ തളിർക്കും
കുഞ്ഞു പൂക്കളായ് പൂത്തു വിടരും
പോക്കുവെയിലായ് നീ മാഞ്ഞു
പോയത്
ഉഷസ്സന്ധ്യയായുണരുവാൻ
കാവ്യ മധുരമാമിങ്കു കുറുക്കി
കുഞ്ഞു പൂക്കൾക്കു നൽകുവാൻ
യാത്രികാ, നീ മഹാൻ മുന്നേ നടന്ന
വൻ
ഭൂമിക്ക് ചരമഗീതമെഴുതി
നമ്മേ യുണർത്തിയോൻ
അമ്മതന്നമ്മിഞ്ഞപ്പാലിന്റെയുപ്പാണ്
മധുവൂറും മലയാള മധുരമാം നിൻ
വരികൾ
മയിൽപ്പീലിതുണ്ട്, നറും വളപ്പൊട്ട്
ഹേ, ശാർങര പക്ഷി നീ ജ്ഞാനപീഠ
മേറിയോൻ
നിസ്വന്റെ നെഞ്ചിലെ തീയണച്ചീടു
വാൻ
പൊന്നരിവാളമ്പിളിയോളമുയർത്തിയോൻ
നീ സൂര്യതേജസ്, നീ രാഗനഭസ്
യാത്രികാ, നീയെന്നിലിഴചേർന്ന
ചിത്രപടം.
കുറിപ്പ് :-ഒ.എൻ.വി.കുറുപ്പിന്
Generated from archived content: poem2_mar2_16.html Author: raju.kanjirangad
Click this button or press Ctrl+G to toggle between Malayalam and English