കനിവിന്റെ ഒരു കുടന്ന
കൊന്നപ്പൂവുമായ്
മേടം സമാഗതമായ്
ആനന്ദതുന്തിലവിത്തു-
കള്‍ പാകണം
സംതൃപ്തമാകണം നാളുകള്‍
തപ്തയീഭൂമിയെ
മാറോടു ചേര്‍ക്കണം
തപ്തപ്രണയം ചൊരിയണം
പ്രവര്‍ത്തികളൊക്കെയും-
പഠനമാക്കണം
വിളയാടണമെങ്ങും പ്രതീതി
വിതയ്ക്കുന്നതേനാം
കൊയ്യുവെന്നറിയണം
ദേഷം വെടിഞ്ഞു വളരണം
കനിവിന്റെ യൊരുകുടന്ന
കൊന്നപ്പൂവുമായ്
മേടം സമാഗതമായ്
Generated from archived content: poem2_mar24_14.html Author: raju.kanjirangad