ജീവിതം ഒറ്റാലില്‍ പിടയുന്ന മത്സ്യം

വെയില്‍ പഴുത്ത് മഞ്ഞച്ചുപൊഴിയുന്ന
ചിലസായാഹ്നങ്ങളില്‍
വഴിക്ക്കുറുകെ പതഞ്ഞൊഴുകുന്ന
ആപുഴക്കരയിലവളെത്തും
ജീവിതത്തിന്‍റെ അക്കരെപച്ചയിലേക്കെത്തി നോക്കാന്‍
തനിക്കൊരിക്കലും കഴിയില്ലെന്ന് സങ്കടപ്പെടും
മഞ്ഞിന്‍റെ രേതസ്സില്‍ കിളുര്‍ത്ത
കറുകപ്പുല്ല് പാദങ്ങളിലേക്ക്പടര്‍ന്ന് കയറും
ഒരിക്കലെങ്കിലും പുഴയ്ക്കുമപ്പുറംമഞ്ഞില്‍ മറയുന്ന
കുന്നുമ്പുറങ്ങള്‍ക്കുമപ്പുറം തന്‍റെ ജന്‍മരഹസ്യംതേടി
ചിറകടിച്ച് പറന്നുപോകണമെന്നാശിച്ച് ഒറ്റാലില്‍ കുടുങ്ങിയ
ഒരുവെള്ളമത്സ്യത്തെപ്പോലെ പിടയും
ഈ ഒറ്റ ജീവിതത്തില്‍
അവളെങ്ങിനെ അവളുടെ ദുഖത്തെയാകെ
തിന്നുതീര്‍ക്കും.

Generated from archived content: poem2_apr18_15.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here