മഞ്ഞണിപൂനിലാവില്‍
പാടുമെന്‍ നീലക്കുയിലേ
വലയെറിഞ്ഞന്നു നീയെന്‍
ഹൃദയം കുരുക്കീലേ
കൈവള കിലുക്കി നീ
കടക്കണ്ണെറിഞ്ഞില്ലെ
അന്നു നീ വരച്ചിട്ട
നാടന്‍ ശീലുകളിലെ
നാടിനെയറിയുന്നു-
ഇന്നുമെന്‍ തലമുറ
മലയാളത്തിന്‍ വാഴ്വ്-
മറുനാട്ടിലും ചെന്ന്
പാടിപ്പറഞ്ഞുള്ളൊരു
മാണിക്യകുയിലാണു നീ
എങ്ങിനെ മറക്കും ഞാന്‍
പാട്ടിന്റെ കൂട്ടുകാരാ…
മണ്ണിന്റെ മണമുള്ള
നാട്ടുപാട്ടിന്റെ തോഴ
മഞ്ഞണിപ്പൂനിലാവേ..
മറക്കില്ലൊരിക്കലും
ഓര്‍മ്മയിലെന്നുമെന്നും
നിന്മണിക്വാണംമാത്രം
—————————————–
കോളേജിലേക്കുള്ള കുറുവഴികള്‍
————————————
രാജു കാഞ്ഞിരങ്ങാട്
—————————————–
കോളേജിലെ ഇടവഴികള്‍
അടയിരിപ്പാണ്
സ്വകാര്യങ്ങളിലും രഹസ്യങ്ങളിലും
കുടകള്‍ക്കുള്ളിലെ കുസൃതികളെ
ഒളിഞ്ഞു നോക്കലാണ്.
ചിതറിയ വളപ്പൊട്ടുകളില്‍
കുളിര്‍ന്നിരിപ്പാണ്
എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന്
നടിച്ചിരിപ്പാണ്
കുറ്റിക്കാടിന്റെ കുഞ്ഞിലകളില്‍
കണ്ണീര്‍ നനവും നെടുവീര്‍പ്പും
പൊന്തക്കാടിന്‍ പന്തലിനുള്ളില്‍
പ്രണാതുരമാം പതം പറച്ചിലുകള്‍
തണല്‍മരമേകും ഛായകള്‍ തോറും
തരുണാസ്ഥികളുടെ പൂക്കും ഗന്ധം
കുറുവഴിതോറും കുടമണിയാടും
അനുരാഗികളുടെ രാഗവിലാസം
Generated from archived content: poem1_nov6_13.html Author: raju.kanjirangad