പാര്‍ക്ക്

പാര്‍ക്കുകളിലുണ്ട്
ചില പോക്കറ്റുകള്‍
പ്രണയികളുടെ യുവമിഥുനങ്ങളുടെ-
യുവാക്കളുടെ
കവികള്‍ക്കും കിളികള്‍ക്കുമൊരിടം
ആരവങ്ങളില്‍ നിന്നൊഴിഞ്ഞ്
അകാശത്തിന്റേതായിന്നവശേഷിക്കുന്ന
കാറ്റിന്റെ ശബ്ദത്തില്‍
കാടുപിടിച്ച് പോക്കറ്റില്‍
കരളിലൊരു കടലാഴവുമായി
യേറ്റ്സ്, ഓര്‍ലോവ്സ്കി-
അലന്‍ഗിസ്ബര്‍ഗ്
മഹാമനീഷിയായ റൂമി
ചിരന്തനമായ സാമര്‍ത്ഥ്യത്താല്‍
ചിലന്തി നെയ്യും വലകള്‍
പരീതുകുട്ടിയെപ്പോലെ
പരതി നടക്കുന്നു
കടല്‍ക്കരയിലെ പതുപതുത്ത
പൂഴിമണ്ണില്‍
നഷ്ടകാമുകന്‍
വെള്ളത്തിനു മുകളിലെ
പരന്ന പാറയില്‍
മൗന വാത്മീകത്തില്‍
ഒരു കടല്‍കാക്ക
രവിവര്‍മ്മ ചിത്രം പോലെ
തടാകവും താമരയും അരയന്നവും
അടുക്കിവെച്ച ഉരുളന്‍കല്ലുകളുടെ
ബിനാലെചിത്രം
പിന്നേയുമുണ്ട്, ചില പോക്കറ്റുകള്‍
അന്നന്നത്തെ കൊറ്റിനു വേണ്ടി
ഉടയാടയുരിയുന്ന
ചതഞ്ഞ പുല്ലുകളുള്ള
പാറക്കൂട്ടങ്ങള്‍ക്കപ്പുറം

Generated from archived content: poem1_may9_13.html Author: raju.kanjirangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here