കലാപത്തെയാണു
കടലെടുത്ത് പോയത്
ആശയെ ആശയമാക്കി
തന്നവനെകേട്ടിടാം
ഇനി കടലിന്റെ ഗര്‍ജനമായ്
ഗാബോ…
അടിമത്തത്തിനെതിരെ
ഇടനെഞ്ചില്‍ തുല്യം ചാര്
ത്തിയവനെ
നീ മൃത്യുജ്ഞയന്
ബൊളീവിയയില്‍, ഉറുഗ്വേയില്‍
വെനസ്വലേയില്‍ മെക്സിക്കോയില്‍
നിന്റെ സിംഹഗര്‍ജ്ജനത്തില്‍
തകര്‍ന്നു വീഴാത്ത കൂച്ചുവിലങ്ങുകള്‍
എവിടെയാണുള്ളത്
വിപ്ലവത്തിന്റെ വിത്തുകള്‍
വാക്കിനാല്‍ മുളപ്പിച്ച്
പ്രണയത്തിന്റെ മാസ്മരികത
മനസുകളില്‍ വിരിയിച്ച
ഹേ…. മാന്ത്രിക,മറക്കില്ലൊരുനാളും
ഗബ്രിയേല്‍ ഗാര്ഷ്യമാര്ക്വേസ്
കേട്ടിടാം ഇനി കടലിന്റെ ഗര്‍ജ്ജനമായ്
Generated from archived content: poem1_may8_14.html Author: raju.kanjirangad