ഭാരതാംബേ വളർത്തമ്മേ
ഭാഗ്യമുണ്ടെനിക്കമ്മതൻ
പാദഭാഗത്തു നിൽക്കുന്ന
കേരളത്തിൽ പിറക്കുവാൻ.
സ്നേഹിക്കും പാദമമ്മതൻ
സ്നേഹമാം കുസുമങ്ങളാൽ
കഴുകിടാം പാദമമ്മതൻ
കണ്ണുനീർ കടലംബുവാൽ.
ഹിമശൈലം മകുടവും
കേരളക്കര പാദവും
മണലാകും ശൂലമോ
വലംകയ്യിലേന്തുന്നു.
ഹരിതമാം ഗർവ്വശൈലങ്ങൾ
സ്തനഭാഗത്തുനിൽക്കുന്നു
താഴ്‌വാരം ലോചനം
നദികൾ നിൻ കണ്ണുനീർ.
ശാന്തയാണെന്നമ്മ
സന്തോഷമുണ്ടെങ്കിൽ
അടറിനായടുത്തീടിൽ
സംഹാര രുദ്രയും.
ഹരിതാംബരം ചാർത്തി
ഹരിതയായ് വിളങ്ങുന്നു
സാഗരം മൂന്നിലായ്
ആറാടി നിൽക്കുന്നു.
അന്തമില്ല നിൻ മഹിമയ്‌ക്ക്
അന്തമില്ല ക്ഷമയ്‌ക്കൊട്ടും
ഭാരതാംബേ വളർത്തമ്മേ
നമിക്കുന്നു നിന്നെ ഞാൻ.
Generated from archived content: poem_bharathamatha.html Author: rajmohan_k.