ഞാൻ ആദ്യമായാണ് കേരളത്തിൽ വരുന്നത്. വിശ്വകലാസംഗമത്തിൽ പങ്കെടുക്കുന്നതിന് ഇവിടെ എത്തിയപ്പോൾ ഞാൻ ഏറെ അത്ഭുതപ്പെട്ടുപോയി. ഏറെ നല്ല സ്ഥലമാണിത്. കേരളീയരുടെ സ്‌നേഹത്തോടെയുളള അടുപ്പം എന്നെ ഏറെ ആകർഷിച്ചു. ഒരുപാടാളുകളെ ഈ ഇടപ്പിളളിയിൽ നടന്ന വിശ്വകലാസംഗമത്തിൽ വച്ച് പരിചയപ്പെട്ടു. ഒരു ശിൽപി എന്ന നിലയ്‌ക്ക് എന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും ഒപ്പം ആരോഗ്യകരമായി വിമർശിക്കുകയും ചെയ്‌തു. എല്ലാ മലയാളികൾക്കും ഒപ്പം ലോകത്തെമ്പാടുമുളള എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ക്രിസ്‌തുമസ്സ് നവവത്സര ആശംസകൾ.
Generated from archived content: sagara.html Author: rajesh_sagara
Click this button or press Ctrl+G to toggle between Malayalam and English