കവികളും
കവിതകളും
ഒളിച്ചിരിക്കും കാലം
കവിതയുടെ
വെബ്‌സെറ്റിൽ
വൈറസ് ബാധിച്ചിരിക്കുന്നു.
കവി വിതച്ച
ഉൽപ്പന്നങ്ങൾ
വിലയില്ലാ പുഴുത്തിരിക്കുന്നു.
ചൈനാകവിതകൾ
മാർക്കറ്റിൽ കിട്ടുംകാലം
സ്‌പോൺസർമാരും
കവികളും കൈക്കോർക്കുംകാലം.
കവിതയുടെ പരസ്യവുമായി
പരസ്യത്തിന്റെ കവിതയുമായി
പരസ്യകവിതയിതാ
നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
കവിതയ്‌ക്കൊരു
കവിത സൗജന്യം.
Generated from archived content: poem_kavithakalam.html Author: rajesh_mr