‘ബാല്യകാലസഖി’
വായിക്കണമെന്ന്
എന്നോടു പറഞ്ഞതാരാണ്?
എന്നെ ഉപേക്ഷിച്ചുപോയ
എന്റെ കളികൂട്ടുകാരിയായിരിക്കും.
ഞാൻ കാത്തിരുന്നത്
ഒരു ‘മഞ്ഞു’ തുളളിപോലെ
പവിത്രമായ വിമലയ്ക്ക് വേണ്ടിയായിരുന്നു.
പക്ഷേ
എനിക്ക് എപ്പോഴും കിട്ടിയതോ
‘എന്റെ കഥ’ മനസ്സിലാക്കാത്ത
ഒരു കൂടുമാറ്റക്കാരിയും.
ഇന്നു ഞാൻ
ബ്രാംസ്റ്റോക്കറുടെ ‘ഡ്രാക്കുള’
വായിച്ചു ജീവിക്കുകയാണ്.
Generated from archived content: manasantharam.html Author: rajesh_mr