വരുന്നുണ്ട് ഞാനോരുദിനം
നിന്നരുകിലായ്
നിന്റെ ഒടുങ്ങാത്ത ദാഹം
കുടിച്ചു വറ്റിക്കുവാന്‍.
കരുതണമന്നുനീയെനിക്കായ്
കരളില്‍ വിരിയുമാപൂക്കളത്രയും സഖീ…
കാത്തിരിക്കുക
കണ്‍ വെളിച്ചമായ് നീ ,
വരും ഞാനൊരു കാറ്റുപോലെയോ ,
കടല്‍ത്തിരപോലെയോ….
പുറപ്പെടും മുമ്പറിയും
നിന്നുടലിലായ്, ഒരു മഴ വീശി പകര്‍ന്ന
കുളിരുപോലെന്നെ നീ….
മുറിയില്‍ ആദ്യമായ് ഒരുക്കുക
നീയൊരു പകുതി കൂമ്പിയ
നെയ്യ് വിളക്കന്നു നീ
പാതി തോര്‍ന്ന തുവര്‍ത്തില്‍
പ്പിണഞ്ഞ നിന്‍ മുടിയില്‍ തൂവണം
വാസന തൈലവും.
ഇറുകി ഈറനായ്
തുളുമ്പുന്ന മാറിടം ഇടയില്‍ –
മേഘത്തിടമ്പിലെ ചന്ദ്രനായ്
ഇടയ്ക്കൊന്നു പാളി നോക്കിയാല്‍
പൂക്കുമെന്‍ ഉടലിലായിരം പൂവുകള്‍
പൂര്‍ണ്ണിമെ…..
Generated from archived content: poem4_aug12_13.html Author: rajeev_mulakuzha