നിന്റെ ഉറക്കമില്ലാത്തരാത്രിയാണ്
എന്റെ ജീവിതം
നിന്റെ മൗനമാണ്
എന്റെ സംഗീതം
നിന്റെ സ്വപ്‌നങ്ങളാണ്
എന്റെ പ്രതീക്ഷ
നിന്റെ സൗന്ദര്യമാണ്
എന്റെ ആഹാരം
നിന്റെ മണമാണ്
എന്റെ ലഹരി
നിന്റെ ഒഴിഞ്ഞവസ്‌ത്രങ്ങളാണ്
എന്റെ കിടക്ക
നിന്റെ നിശ്വാസങ്ങളാണ്
എന്റെ പുതപ്പ്
നിന്റെ വിരലുകളാണ്
എന്റെ സ്‌പർശനം
നിന്റെ കണ്ണുകളാണ്
എന്റെ കാഴ്‌ച
നിന്റെ നാണമാണ്
എന്റെ നഗ്‌നത
നിന്റെ ഓർമ്മയാണ്
എന്റെ ഭൂതകാലം
നിന്റെ നെടുവീർപ്പുകളാണ്
എന്റെ ആത്‌മകഥ
നിന്റെ വാക്കാണ്
എന്റെ പെരുവഴി
Generated from archived content: poem1_sep11_09.html Author: rajeev_mulakuzha