കടലിനെ പിരിയുന്ന നേരത്ത് തിര കടലിനോടോതിയതെന്താവാം ?
എന്നെ ഒരിക്കലും മറക്കരുതെന്നോ?
ചെടിയില്‍ നിന്നും ഉതിരുന്ന നേരത്ത് ഇല മനസില്‍ നിനച്ചതെന്തായിരിക്കാം?
ഞാന്‍ മണ്ണിലേക്ക് നീ മാനത്തേക്കോ,
വിദ്യാലയത്തില്‍ നിന്നും പിരിയുന്ന നേരത്ത് കൂട്ടുകാര്‍ തമ്മില്‍ പറഞ്ഞതെന്തായിരിക്കാം?
ഇനി എന്നെങ്കിലും തമ്മില്‍ കാണാമെന്നോ,
മരിച്ചു പിരിയുന്ന നേരത്ത് ആത്മാവ് നിന്നോട് മന്ത്രിക്കുന്നതെന്താകാം?
മണ്ണിലെ നിന്റെ കര്‍മ്മം കഴിഞ്ഞുവെന്നോ,
വിട ചൊല്ലി പിരിയുവാന്‍ കഴിയാത്ത നിന്നെ കുറിച്ചുള്ള ഓര്‍മ്മകളെ
മറക്കില്ലൊരിക്കലും……….
Generated from archived content: poem1_sep24_11.html Author: rajeev_meenakshi