വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുമ്പോള്‍ , സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ വാങ്ങുമ്പോള്‍, കൗതുക വസ്തുക്കള്‍ വാങ്ങുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിറം നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ നിറം എന്താണെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഇനി താഴെപ്പറയുന്ന നിങ്ങളുടെ നിറത്തിന്റെ പ്രത്യേകത കൂടി പരിശോധിക്കുക.
പച്ച : ഐശ്വര്യത്തിന്റെ നിറം. ഇവര്‍ പ്രകൃതി സ്നേഹികളാണ്. പൊതുരംഗത്ത് സജീവമാണിവര്‍. എന്നാല്‍ അല്‍പ്പം മടിയും കണ്ടേക്കാം. സഹൃദയര്‍, കലാസ്നേഹികള്‍ ഏതൊരു കാര്യത്തെയും പെട്ടന്ന് സമീപിക്കാറില്ല. അല്‍പ്പം സംശയം ഉള്ളില്‍ ബാക്കി വയ്ക്കും. ജീവിതപ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിക്കും. മനസ്സ് നിത്യ ഹരിതമായിരിക്കും.
ചുവപ്പ് : വളരെ വേഗം വികാരത്തിന് അടിമയായേക്കാം. പ്രണയാതുരര്‍. അല്‍പ്പം സ്വാര്‍ത്ഥത ഉള്ളിലൊളിപ്പിക്കും.നിറയെ ജീവിതാനുഭവങ്ങളാല്‍ ഇരുത്തം വന്നവര്‍. ആഴത്തില്‍ പ്രണയിക്കുന്നവര്‍.
ഓറഞ്ച് : സന്തോഷത്തിന്റേയും സമൃദ്ധിയുടേയും നിറം. സന്തോഷകരമായ ജീവിതത്തെ നയിക്കുന്നവര്‍. ബുദ്ധി കൂര്‍മ്മതയും ആസ്വാദനശേഷിയും കൂടുതലുള്ളവര്‍. ഏറെ കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുമെങ്കിലും ഉള്ളില്‍ സ്വാര്‍ത്ഥതയുണ്ടാകും. മറ്റാളുകള്‍ക്ക് പരിഗണന നല്‍കാത്തവര്‍.
പിങ്ക് : സത്യസന്ധതയെയും ഇഴപിരിയാത്ത ആഴത്തിലുള്ള സ്നേഹത്തേയും പ്രതിഫലിപ്പിക്കുന്ന നിറം. മുതിര്‍ന്നവരെ ആദരിക്കുന്നവരാണ് പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍. ആരേയും വെറുപ്പിക്കാതെ ഏതു കാര്യവും വളരെ ആലോചിച്ച് കൃത്യമായി ചെയ്യും. എല്ലാവരുടേയും സ്നേഹഭാജനവും ആകും. സമൂഹത്തില്‍ ആദരിക്കപ്പെടും.
നീല : അധികാരത്തിന്റെ നിറം. ഏറെ കണക്കു കൂട്ടലുകള്‍ ഉള്ളവര്‍ കൃത്യനിഷ്ഠയും കൃത്യമായ ചിട്ടയും പാലിക്കുന്നവര്‍. എടുത്തു ചാട്ടമില്ല . സ്വയം വിമര്‍ശനം നടത്തുന്നവര്‍.
വെള്ള : ജീവിതത്തെ ഉള്‍ഭയത്തോടേയും , കാരണമറിയാതെയും വെറുക്കുന്നവര്‍. ഒരു പാട് പ്രശ്നങ്ങള്‍ ഉള്ളിലൊതുക്കി സ്വയം ഉള്‍വലിയുന്നവര്‍. മനോരോഗികള്‍ വെള്ളം നിറം ഏറെ ഇഷ്ടപ്പെടുന്നുവത്രെ.
ബ്രൗണ്‍ : തനതു സം,സ്ക്കാരത്തെ മുറുകെപ്പിടിക്കുന്നവര്‍. സ്വന്തം സംസ്ക്കാരം വിട്ട് മറ്റൊന്നിനേയും അംഗീകരിക്കാത്തവര്‍. ആതമവിശ്വാസം പൊതുവെ കുറവാണ്. എന്നാല്‍ വാക്കുകള്‍ക്ക് അമിതവിലയും പ്രാധാന്യവും കൊടുക്കും. പലപ്പോഴും എതിര്‍പ്പുകളേ അതി ജീവിക്കാന്‍ കഴിയാത്തവര്‍. അന്തര്‍മുഖര്‍.
റോസ് : സ്നേഹവും സ്വാന്തനവും ഉള്ളില്‍ നിറച്ചവര്. അല്‍പ്പം അസൂയ കലര്‍ന്ന ആദരവ് മറ്റുള്ളവരൊടു ണ്ടാകും.
മഞ്ഞ : പുതുമ ഇഷ്ടപ്പെട്ടവര്‍. ധര്‍മ്മിഷ്ഠര്‍. ദയ, ദാനം തുടങ്ങിയവ ഇവര്‍ക്കേറെ പ്രിയങ്കരം. ആഴത്തില്‍ സ്നേഹിക്കുന്നവര്‍. സ്ഥിരരോഗികളാകാന്‍ സാധ്യതയുള്ളവര്‍. ത്യാഗമനോഭാവമുള്ളവര്‍.
കറുപ്പ് : ഉള്ളില്‍ ഒരു പാട് പ്രശ്നങ്ങള്‍ സൂക്ഷിക്കുന്നവര്‍. ത്യാഗികളെന്ന് ഭാവിച്ചാലും അങ്ങനെയല്ല ദു:ഖമുണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ സംസാരവും പെരുമാറ്റവും. പ്രതികാരമനോഭാവം പേറുന്നവര്‍.
കടപ്പാട് : പുറപ്പാട് സമയം
Generated from archived content: essay1_mar22_12.html Author: rajasekharan