മഴയോഴുക്ക്

മഴയിലൂടെ നോക്കുമ്പോള്‍
നിനക്കപാര സൌന്ദര്യമാണ് .
അത് നിന്റെ തോന്നലുകളെ
തെയ്ച്ചുമായ്ച്ച് ഉരച്ചു കളയുന്നു .
അവരുമിവരും ഊറ്റികുടിച്ച
നിന്റെ മുഖത്തിന്മേല്‍
വെള്ളം തളിച്ച് ജീവന്‍ നല്കുന്നു .
കാലത്തിന്റെ മുറിവുകളാല്‍
ഇടറുന്ന നിന്റെ കാലില്‍
ചെളിയഭിഷേകം നിര്‍വഹിച്ച്
നിന്നെ മണ്ണിലൂന്നി നിര്‍ത്തുന്നു.

നീ മഴയെ സ്‌നേഹിക്കാന്‍ മറക്കരുത് .
അതില്‍ നിന്റെ വിദ്വേഷത്തിന്റെയും
കാമത്തിന്റെയും അഭിലാഷങ്ങളുടെയും
ചാരം നീക്കാനുള്ള ഒഴുകുണ്ട് .
എന്റെ കണ്ണീരുപോലെ..

Generated from archived content: poem4_agu27_14.html Author: ragi_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English